നടനും സംവിധായകനുമായ കെ.ഭാഗ്യരാജ് അന്തരിച്ചു
ചെന്നൈ :- നടനും സംവിധായകനുമായ കെ.ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിരക്കഥാകൃത്ത് കൂടിയാണ് ഭാഗ്യരാജ്. 25 സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. 1983 ൽ 'മുന്താണൈ മുടിച്ച്' എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. മിസ്റ്റർ മരുമകൻ, ഏയ്ഞ്ചൽ ജോൺ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. മകൻ ശാന്തനു ഭാഗ്യരാജും അഭിനേതാവാണ്.
