മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയ തീർഥാടകരിൽ 690 പേർ തിരിച്ചെത്തി. രണ്ട് സർവീസുകളിലായാണ് ഇവർ തിരികെയെത്തിയത്. ഇനി 11 സർവീസുകൾ കൂടി മദീനയിൽ നിന്ന് ഫ്ലൈ അദീൽ എയർലൈൻസ് കണ്ണൂരിലേക്ക് നടത്തും. ഞായറാഴ്ച രാത്രി 12 ഓടെയാണ് ആദ്യവിമാനം കണ്ണൂരിലെത്തിയത്. ഹജ്ജ് കമ്മിറ്റിയംഗങ്ങളും കിയാൽ അധികൃതരും ചേർന്ന് ഇവരെ സ്വീകരിച്ചു.
തിങ്കളാഴ്ച രാത്രി 7.15-ഓടെയാണ് രണ്ടാമത്തെ വിമാനമെത്തിയത്. ജൂലായ് ഒന്നു വരെയാണ് ഹാജിമാരുമായുള്ള മടക്കസർവീസുകൾ. ആകെ 4519 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.35 നാണ് മൂന്നാമത്തെ വിമാനമെത്തുക. 28-ന് മൂന്ന് സർവീസുകളും 30 നും ജൂലായ് ഒന്നിനും രണ്ടു വീതം സർവീസുകളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
