കണ്ണൂർ :- പയ്യാമ്പലം ബീച്ച് റോഡിലെ അനധികൃത തട്ടുകടകൾ നീക്കം ചെയ്യണമെന്ന് മേയർ പി.ഇന്ദിര അറിയിച്ചു. പയ്യാമ്പലം ബീച്ച് റോഡിലെ അനധികൃത തട്ടുകടകൾ കാരണം ബീച്ച് റോഡിൽ വാഹനഗതാഗതം പലപ്പോഴും തടസ്സപ്പെടുന്ന അവസ്ഥയാണ്. ബീച്ചിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ പോലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ്, വാഹനങ്ങൾക്കും മറ്റ് രക്ഷാ പ്രവർത്തന വാഹനങ്ങൾക്കും എത്തിച്ചേരുന്നതിന് തടസ്സമുണ്ടാക്കുന്നു.
അതോടൊപ്പം വെള്ളത്തിന്റെ ഗുണനിലവാരപ്രശ്നങ്ങൾ, ശുചിത്വമില്ലാ യ്മ, പകർച്ചവ്യാധി ഭീഷണികൾ എന്നിവ കണക്കിലെടുത്തും പയ്യാമ്പലം ബീച്ച് റോഡിലെ മുഴുവൻ തട്ടുകടകളും ബങ്കുകളും പെട്ടികളും ഒരാഴ്ചക്കുള്ളിൽ നീക്കം ചെയ്യുന്നതിന് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് മേയർ നിർദേശം നൽകി. അതിനാൽ ഇത്തരം പെട്ടിക്കടകളും ബങ്കുകളും ഉടമസ്ഥർ സ്വമേധയാ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം കോർപ്പറേഷൻ നീക്കം ചെയ്ത് ലേലം ചെയ്ത് കൈയൊഴിയുന്നതാണെന്നും മേയർ അറിയിച്ചു.
