ചട്ടുകപ്പാറ :- ജൂൺ 27, 28 തീയ്യതികളിൽ വേശാലയിൽ ചട്ടുകപ്പാറ ബേങ്ക് ഹാളിൽ (സ. ടി.ഒ നാരായണൻ നഗർ) വെച്ച് നടക്കുന്ന കേരള കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.ദാമോദരൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
വില്ലേജ് പ്രസിഡണ്ട് പി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. കർഷകർക്കുള്ള ആനുകൂല്യത്തെ സംബന്ധിച്ച് കുറ്റ്യാട്ടൂർ കൃഷി ഓഫീസർ എ.കെ സുരേഷ് ബാബു ക്ലാസ്സെടുത്തു. പി.കുഞ്ഞികണ്ണൻ, കെ.നാണു, കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു.


