ന്യൂഡൽഹി :- ദേശീയപാതകളിലും വേഗപ്പാതകളിലും യാത്ര ചെയ്യുന്നവർക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട അവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിന് വഴിയോരകേന്ദ്രങ്ങളിൽ വാഹന അറ്റകുറ്റപ്പണിഷോപ്പുകളും പഞ്ചർ റിപ്പയർ സംവിധാനങ്ങളും സ്ഥാപിക്കാൻ ദേശീയപാതാ അതോറിറ്റി.
ഇതിനായി നടപടികൾ സ്വീകരിക്കാൻ ഫീൽഡ് ഓഫീസുകളോട് നാഷണൽ ഹൈവേസ് ലോജിക്സ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ് നിർദേശിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന വേ-സൈഡ് അമിനിറ്റികളിൽ വാഹന അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രങ്ങളും പഞ്ചർ ഒട്ടിക്കൽ കേന്ദ്രങ്ങളും ഉൾപ്പെടുത്താനാണ് പദ്ധതി.
