കരുതലിന്റെ കൈത്താങ്ങുമായി കമ്പിൽ ടൗണിൽ 'ജിസൺസ് ഗിഫ്റ്റ് ബോക്സ്'; ജൂൺ 7 ന് ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം നിർവ്വഹിക്കും


കമ്പിൽ :-  നാട്ടിലെ കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങാകാൻ കമ്പിൽ ടൗണിൽ 'ഗിഫ്റ്റ് ബോക്സ്' പദ്ധതി ഒരുങ്ങുന്നു. 'byjus gsons' എന്ന യൂട്യൂബ് ചാനലിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബൈജു ജിസൺസിന്റെ നേതൃത്വത്തിലാണ് ഈ വേറിട്ട ചാരിറ്റി പദ്ധതിക്ക് തുടക്കമിടുന്നത്. 

കമ്പിൽ ടൗൺ ജുമാ മസ്ജിദിന് സമീപം സ്ഥാപിക്കുന്ന ഗിഫ്റ്റ് ബോക്സിന്റെ ഉദ്ഘാടനം  ജൂൺ 7 ഞായറാഴ്ച രാവിലെ 9.30-ന് തളിപ്പറമ്പ് നിയോജകമണ്ഡലം MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ​കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി അധ്യക്ഷത വഹിക്കും. ​നാട്ടിലെ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 


Previous Post Next Post