ചെറുക്കുന്ന്: -കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കമ്പിൽ എ.എൽ.പി സ്കൂളിൽ മാതൃഭൂമി ദിനപത്രം സൗജന്യ മായി വാർഡ് മെമ്പർ സ്കൂളിന് നൽകി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പത്തൊൻപതാം വാർഡ് മെമ്പറുമായ കെ. വത്സൻ പത്രവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വായനയിലൂടെ അറിവ് ആർജ്ജിക്കാനും വിശാലമായ ലോകത്തെ അറിയാനും കുട്ടികൾക്ക് കഴിയണമെന്ന് ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക സ്മിത കെ., അധ്യാപകരായ ജ്യോതി സി.കെ., ഹനീഫ കെ.വി., മിഥുൻ ടി.പി. എന്നിവർ പങ്കെടുത്തു.
