KSSPU മയ്യിൽ ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

 ​

​മയ്യിൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല കൺവെൻഷൻ സംഘടിപ്പിച്ചു. മയ്യിൽ പെൻഷൻ ഭവനിൽ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് സി.കെ. ജനാർദ്ദനൻ നമ്പ്യാരുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഇ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

​സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. ബാലചന്ദ്രൻ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.വി. യശോദ ടീച്ചർ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ. പത്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

​ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ. മുകുന്ദനെ ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. കൂടാതെ, മുപ്പത്തിനാലാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായ ബാബുരാജ് മലപ്പട്ടം (കവിത), കെ. രാജൻ കുറ്റ്യാട്ടൂർ (ലേഖനം) എന്നിവരെ ബ്ലോക്ക് രക്ഷാധികാരി അനുമോദിച്ചു. ആദരം ഏറ്റുവാങ്ങിയവർ മറുപടി പ്രസംഗം നടത്തി.

​ബ്ലോക്ക് സെക്രട്ടറി സി. പത്മനാഭൻ സ്വാഗതവും, വൈസ് പ്രസിഡന്റ് സി. രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.



Previous Post Next Post