പാമ്പുരുത്തി: -പ്രവാസ ലോകത്തെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കുടുംബത്തിന്റെ ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്യുന്ന പ്രവാസികൾക്ക് കൈത്താങ്ങായി മാറുകയാണ് ദുബായ് കെ.എം.സി.സിയുടെ സുരക്ഷാ സ്കീമെന്ന് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരി പറഞ്ഞു. പ്രവാസിയായിരിക്കെ അകാലത്തിൽ വിടപറഞ്ഞ പാമ്പുരുത്തിയിലെ ഒരു പ്രവാസിയുടെ കുടുംബത്തിന് ദുബായ് കെ.എം.സി.സി സുരക്ഷാ സ്കീമിൽ നിന്നുള്ള 10 ലക്ഷം രൂപയുടെ സഹായം പാമ്പുരുത്തി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം കോ-ഓർഡിനേറ്റർ മുസ്തഫ കോടിപ്പോയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ടി.വി. ഹസൈനാർ മാസ്റ്റർ, സെക്രട്ടറി സി.കെ. മഹ്മൂദ്, കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം. അബ്ദുൽ അസീസ്, മയ്യിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ. ജുബൈർ മാസ്റ്റർ, ദുബായ് തളിപ്പറമ്പ് മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.പി. ഹാഷിം, ദുബായ് കെ.എം.സി.സി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് നൂറുദ്ദീൻ പുളിക്കൽ, ജനറൽ സെക്രട്ടറി ഫാസിൽ സിദ്ദീഖ്, പാമ്പുരുത്തി വാർഡ് മെമ്പർ കെ.സി. ഫാസില എന്നിവർ സംസാരിച്ചു.
എം.എം. അമീർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ദുബായ് കെ.എം.സി.സി സുരക്ഷാ സ്കീം കോ-ഓർഡിനേറ്റർ സി.കെ.പി. യൂനുസ് സ്വാഗതവും, മുസ്‌ലിം ലീഗ് പാമ്പുരുത്തി ശാഖാ ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ സലാം നന്ദിയും രേഖപ്പെടുത്തി.

