പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തിയില്ലെങ്കിൽ കൂടുതൽ പ്രതിസന്ധി


തിരുവനന്തപുരം :- പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പാളിയാൽ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. 

രോഗി വെന്റിലേറ്ററിൽ തുടരുകയാണ്. രോഗിയുമായി സമ്പർക്കത്തിൽ വന്ന നാല് പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. സമ്പർക്ക പട്ടികയിൽ ആകെയുള്ള 104 പേരിൽ 4 പേർ ഹൈയെസ്റ്റ് റിസ്കിൽപ്പെട്ടവരും 14 പേർ ഹെറിസ്ക് വിഭാഗത്തിൽപ്പെട്ടവരുമാണ്. സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെയും രോഗിയുടെ ബന്ധുവിന്റെയും പരിശോധന ഫലം ഇന്നലെ നെഗറ്റീവായിരുന്നു.

Previous Post Next Post