സംസ്ഥാന വനിതാ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പ്: കണ്ണൂർ ടീമിന് ആവേശകരമായ യാത്രയയപ്പ്

 


​കണ്ണൂർ: -കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ ജൂൺ 29 മുതൽ ജൂലൈ 1 വരെ നടക്കുന്ന 11-ാമത് സംസ്ഥാന വനിതാ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആവേശകരമായ യാത്രയയപ്പ് നൽകി.

​കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റും, കണ്ണൂർ ഗോ-ഗെറ്റേഴ്‌സ് ക്രിക്കറ്റ് അക്കാദമി ഡയറക്ടറും, കേരള ഫുട്ബോൾ അസോസിയേഷൻ കൗൺസിൽ അംഗവുമായ എ.കെ. ഷെരീഫ് ടീമിന് ജഴ്സി വിതരണം ചെയ്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പിൽ വിജയം നേടി തിരിച്ചെത്തുന്ന ടീമിനെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുമെന്ന വാഗ്ദാനം നൽകിയാണ് അദ്ദേഹം താരങ്ങൾക്ക് ആത്മവിശ്വാസം പകർന്നത്.

​ചടങ്ങിൽ കണ്ണൂർ ഹോക്കി വൈസ് പ്രസിഡന്റ് കെ. ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ഗോകുൽ ദാസ് സ്വാഗതവും, ടീം കോച്ച് എ. അൻജിത നന്ദിയും പറഞ്ഞു. ടീം മാനേജർ ശ്രീജിമ ശ്രീധരൻ, താരങ്ങളുടെ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post