കട്ടോളി: വായന പക്ഷാചരണത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ ഭഗവതിവിലാസം എ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി പുസ്തക വിതരണം സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനശാല പ്രസിഡണ്ട് എം.സി. വിനതയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ വായനശാല ജോയിന്റ് സെക്രട്ടറി കെ.കെ. പ്രസന്ന, ലൈബ്രേറിയൻ കെ. രമ്യ എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപകരും വായനശാലാ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
