കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് 18-ാം വാർഡായ പാട്ടയത്ത് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. പാട്ടയം എൽ.പി. സ്കൂളിൽ നടന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.
വാർഡ് മെമ്പർ റിസ്‌വാന പി പി അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി. ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കരിയർ വികസനം എന്ന വിഷയത്തിൽ ഹാഷിം മാസ്റ്റർ വിദ്യാർത്ഥികളുമായി സംവദിച്ചു.
ചടങ്ങിൽ ബഷീർ ടി.പി., ജാബിർ പാട്ടയം, മുസ്‌തഫ കെ.പി., രാഗേഷ് പി.പി., സുഗേഷ് പി.പി., പ്രതീഷ് സി., ഉനൈസ് കെ.വി., നിഷാൽ പി.കെ.പി. എന്നിവർ സംസാരിച്ചു. റാസിം പാട്ടയം സ്വാഗതവും ശമ്മാസ് പി.പി. നന്ദിയും പറഞ്ഞു.
