പാട്ടയം ഉണർവ്വ് സ്വയം സഹായ സംഘംഉന്നത വിജയികളെ അനുമോദിച്ചു


 പാട്ടയം:-എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് ആദരമൊരുക്കി പാട്ടയം ഉണർവ്വ് സ്വയം സഹായ സംഘം. സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പരിപാടിയിൽ എൻ.കെ. മനേഷ് അധ്യക്ഷത വഹിച്ചു. കെ. സുരേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജയശേഖരൻ പണ്ണരി വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

അനുമോദന ചടങ്ങിനൊപ്പം വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തിൽ പാട്ടയം എ.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ഉണർവ്വ് സ്വയം സഹായ സംഘത്തിന്റെ വകയായി കുടകൾ സമ്മാനമായി നൽകി.

Previous Post Next Post