കമ്പിൽ:- MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ, കമ്പിൽ മാപ്പിള എൽ.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പഞ്ചായത്ത് തല പഠന കിറ്റ് വിതരണോദ്ഘാടനം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ജാബിർ പാട്ടയം നിർവഹിച്ചു.
'കുരുന്നു മനസ്സിൽ പുഞ്ചിരി വിടർത്താം' എന്ന ശീർഷകത്തിൽ, msf 'ഹബീബ് എജു കെയർ' കൊളച്ചേരി പഞ്ചായത്ത് വിംഗിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
MSF തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ആരിഫ് പാമ്പുരുത്തി, msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റൈഹാൻ ഒ.സി, അർഷാദ് എൽ, കമ്പിൽ സ്കൂൾ മാനേജർ ഷാഹിർ പി.സി, പി.ടി.എ പ്രസിഡണ്ട് നിസാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
