നാറാത്ത്‌ ഗ്രാമപഞ്ചായത്ത് ഓണത്തിന് ഒരു കൊട്ടപൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലിക തൈ വിതരണം ചെയ്തു


നാറാത്ത്‌ :- നാറാത്ത്‌ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ഓണത്തിന് ഒരു കൊട്ടപൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലിക തൈകളുടെ വിതരണോദ്ഘാടനം നാറാത്ത്‌ കൃഷിഭവനിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.റഹ്മത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. 

വാർഡ് മെമ്പർ പി.പി അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ വിഷിജ, മെമ്പർ മിനി.എം, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ സ്വാഗതവും കൃഷി അസിസ്റ്റന്റ് സതീഷ് എം.വി നന്ദിയും പറഞ്ഞു.

Previous Post Next Post