ചേലേരി :- നൂഞ്ഞേരി മർകസുൽ ഹുദയിൽ എല്ലാ മാസവും നടന്നുവരുന്ന തഅജീലുൽ ഫുതൂഹ് ആത്മീയ മജ്‌ലിസ് ഇന്ന് ജൂൺ 3 ബുധനാഴ്ച മഗ്രിബ് നിസ്കാര ശേഷം നടക്കും. ആത്മീയ മജിലിസിന് സയ്യിദ് ഷംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.
അബ്ദുൽ റഷീദ് ദാരിമി മുഖ്യപ്രഭാഷണം നടത്തും. നസീർ സഅദി കയ്യങ്കോട്, ഹാഫിള് മുഫീദ് സുറൈജി ചീമേനി, മുഹമ്മദ് ശഫീഖ് സഖാഫി, അബ്ദുല്ലത്തീഫ്.കെ, ഇ.വി അബ്ദുൽ ഖാദർ ഹാജി, യു.കെ അബ്ദുൽ ഖാദർ, ശരീഫ് സഖാഫി തുടങ്ങിയവർ പങ്കെടുത്തു.
