ദേശസേവ യു.പി സ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം നടത്തി


കണ്ണാടിപ്പറമ്പ് :- ദേശസേവ യു.പി. സ്കൂൾ പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു. മുൻ ഹെഡ്മിസ്ട്രസ് ഇ.ജെ സുനിത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിപുലമായ ഒരുക്കങ്ങളോടെയാണ്  വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് വരവേറ്റത്.

പ്രീ പ്രൈമറിയിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂളിന്റെ വക യൂണിഫോം, ബാഗ്, നോട്ട് ബുക്കുകൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു. സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പായസം വിതരണം ചെയ്തു.

Previous Post Next Post