മാണിയൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനക്കളരി സമാപിച്ചു. സമാപന പരിപാടിയായ 'വർണ്ണക്കൂടാരം 2.0' മുൻ വാർഡ് മെമ്പറും നവകേരള വായനശാല വയോജനവേദിയുടെ സെക്രട്ടറിയുമായ കെ.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. EMS മന്ദിരത്തിൽ നടന്ന ചടങ്ങിൽ വായനശാല പ്രസിഡന്റ് എം.സി വിനത അധ്യക്ഷത വഹിച്ചു.
കലാസാംസ്കാരിക പ്രവർത്തകനായ വിനോദ് വേശാല വർണ്ണകൂടാരം 2.0 നേതൃത്വം നൽകി. വായനശാല സെക്രട്ടറി കെ.കെ ഷിജു വായനക്കളരി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ.സജീവ് കുമാർ ആശംസയർപ്പിച്ച് സംസാരിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. സെക്രട്ടറി കെ.കെ പ്രസന്ന സ്വാഗതവും ലൈബ്രേറിയൻ കെ.രമ്യ നന്ദിയും പറഞ്ഞു.
