കൊളച്ചേരി :- കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ദേശീയ അധ്യാപക അവാർഡ് ജേതാവും, കെ.എ.പി.ടി യൂണിയൻ ജില്ലാ പ്രസിഡണ്ടും, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ബാലകൃഷ്ണൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ വെച്ച് പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുകളോടും കൂടി ആചരിച്ചു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ശശിധരൻ അധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് വി.പത്മനാഭൻ മാസ്റ്റർ, പി.കെ പ്രഭാകരൻ മാസ്റ്റർ, പി.കെ രഘുനാഥൻ, കൈപ്പയിൽ അബ്ദുള്ള, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ, തമ്പാൻ മലപ്പട്ടം, ബാലകൃഷ്ണൻ മയ്യിൽ തുടങ്ങിയവർ സംസാരിച്ചു. കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് സ്വാഗതവും ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു. മണ്ഡലം ബ്ലോക്ക് ബൂത്ത് തല നേതാക്കന്മാർ നേതൃത്വം നൽകി.
