പുതിയതെരുവിൽ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ


പുതിയതെരു :- ഓപ്പറേഷൻ തണ്ടർ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി പുതിയതെരുവിൽ നടത്തിയ പരിശോധനയിൽ 5.500 കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിലായി. ബീഹാർ ഹാറാ ജില്ലയിലെ ബജ്പുരി സ്വദേശി സന്ദീപ് കുമാർ സിംഗ് ആണ് പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സക്വാഡ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അക്ഷയ് യുടെ നേതൃത്വത്തിൽ പരിശോധന. 

പ്രതിയെ പിടികൂടുന്നതിൽ കേരളATS ൻ്റെ സഹായവും ലഭിച്ചിരുന്നു.അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. ബീഹാറിൽ നിന്ന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് മൊത്ത വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാൾ മുൻപും നിരവധി തവണ കഞ്ചാവ് കണ്ണൂരിലെത്തിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.  അസി.എക്സൈസ് ഇൻസ്പെക്ടർ ഷനിൽകുമാർ സി.പി, സന്തോഷ് എം.കെ, ഖാലിദ്.ടി, പ്രിവൻ്റിവ് ഓഫിസർ ഗ്രേഡ് സജിത്ത്.എം, സുജിത്ത്.ഇ എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡംഗങ്ങളായ പ്രിവൻ്റീവ് ഓഫീസർ (G) ജലീഷ്.പി, പ്രസന്ന എം.കെ, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ ബിനീഷ്.കെ,  സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ബഷീർ സി.വി, നിഖിൽ.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Previous Post Next Post