കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിൽ പൾസ് പോളിയോ വാക്സിനേഷൻ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് നിജിലേഷ് പറമ്പൻ നിർവ്വഹിച്ചു. അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ധന്യ എസ്., ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് കെ. എൻ. എന്നിവർ മുഖ്യസന്ദേശം നൽകി. പഞ്ചായത്തിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
