നാറാത്ത് ഗ്രാമ പഞ്ചായത്തിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പയിന് തുടക്കം

 


​നാറാത്ത്: -പോളിയോ വൈറസിനെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നടത്തുന്ന ഈ വർഷത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പയിന്റെ നാറാത്ത് ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു.

​പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. റഹ്മത്ത് രാവിലെ എട്ടു മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. അഷ്റഫ് പി.പി., മെഡിക്കൽ ഓഫീസർ ഡോ. അനുശ്രീ എന്നിവർ സംസാരിച്ചു. നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും സന്നിഹിതരായിരുന്നു.

Previous Post Next Post