തളിപ്പറമ്പ്:-കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്. തളിപ്പറമ്പിലേക്ക് വരികയായിരുന്ന പാലക്കാടൻസ് ബസും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പി കെ ബസുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവർ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല.
