വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയം വായനകളരി സമാപിച്ചു


മയ്യിൽ :- ഒരു മാസക്കാലം നീണ്ടുനിന്ന വിവിധ പരിപാടികളോടു കൂടി വള്ളിയോട്ട് ജയകേരള വായനശാല സംഘടിപ്പിച്ച വായന കളരി സമാപിച്ചു  കളരിയിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ബാലവേദി തയ്യാറാക്കിയ കൈയെഴുത്ത് മാസികകളുടെ പ്രകാശനവും തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് വിനോദ് തായക്കര നിർവ്വഹിച്ചു.

വായനശാല പ്രസിഡണ്ട് വി.വി.ദേവദാസൻ അധ്യക്ഷത വഹിച്ചു. ഡോ: രാജഗോപാലൻ, ടി.എൻ ശ്രീജ, ആർ.തേജസ്വിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.പി രാജൻ സ്വാഗതവും എം.വി ഓമന നന്ദിയും പറഞ്ഞു. സമാപനത്തിൽ പ്രശസ്ത നാടൻപാട്ടുകലാകാരൻ റംഷി പട്ടുവത്തിൻ്റെ പാട്ടരങ്ങ് അരങ്ങേറി.



Previous Post Next Post