കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് സർവീസിൽ നിന്നും വിരമിക്കുന്ന പി.പ്രകാശന് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി


കൊളച്ചേരി :- 27 വർഷത്തെ സേവനത്തിനു ശേഷം കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിലെ സർവീസിൽ നിന്നും വിരമിക്കുന്ന പി.പ്രകാശന് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. ഉപഹാരം കൈമാറി. ചടങ്ങിൽ കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് പി.കെ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ, ഖിളർ കെ.പി, ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.പി രാജീവൻ, പ്രകാശൻ.എ, നാസർ കെ.പി, ഷെഫീർ എം.വി, സതീല, രാജേശ്വരി, സന്തോഷ് എം.സി, സുമേഷ്.കെ, പ്രമാനന്ദൻ എൻ.വി തുടങ്ങിയവർ സംസാരിച്ചു. സന്തോഷ് കുമാർ പി.വി സ്വാഗതം പറഞ്ഞു.



Previous Post Next Post