വളപട്ടണം ദേശീയപാതയിൽ ടാറിങ് പ്രവൃത്തി പുനരാരംഭിച്ചു

 


​പുതിയതെരു: -അഴീക്കോട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കെ.വി സുമേഷ് എം.എൽ.എ കളക്ടർക്ക് നിവേദനം നൽകിയതിന്റെ ഭാഗമായി വളപട്ടണം ദേശീയപാതയിൽ ടാറിങ് പ്രവൃത്തി പുനരാരംഭിച്ചു.

​കഴിഞ്ഞ ദിവസം കളക്ടർ ഇടപെട്ട് ഉദ്യോഗസ്ഥരുടെയും നാഷണൽ ഹൈവേ അതോറിറ്റിയുടെയും വിശ്വസമുദ്ര കമ്പനിയുടെയും യോഗം വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ എം.എൽ.എ പ്രധാനമായും പാപ്പിനിശ്ശേരി മുതൽ പുതിയതെരു വരെയുള്ള ഓവർലേ ടാറിങ് വർക്ക് അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.

​തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം വളപട്ടണം ടോൾ ബൂത്ത് ഭാഗത്ത് നിന്ന് ഓവർലേ ടാറിങ് ആരംഭിച്ചു. നിവേദനം നൽകിയപ്പോൾ തന്നെ യോഗം വിളിച്ചു ചേർക്കാനും ടാറിങ് പ്രവൃത്തി ആരംഭിക്കാനും ഇടപെട്ട കളക്ടറെയും ജില്ലാ ഭരണകൂടത്തെയും കെ.വി സുമേഷ് എം.എൽ.എ അഭിനന്ദിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പാപ്പിനിശ്ശേരി മുതൽ പുതിയതെരു ഭാഗത്തേക്ക് ഓവർലേ ടാറിങ്ങിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Previous Post Next Post