മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് പുനർജനി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ കുട്ടികൾക്കുള്ള ബാഗ് വിതരണം ചെയ്തു. മയ്യിൽ ഏരിയ ലയൺസ് ക്ലബ് പ്രതിനിധികൾ കുട്ടികൾക്കുള്ള കുട വിതരണം ചെയ്തു.
വാർഡ് മെമ്പർ രഞ്ജിത്ത്, കുടുംബശ്രീ CDS ചെയർപേഴ്സൺ ബിന്ദു, ബഡ്‌സ് സ്കൂൾ പിടിഎ പ്രസിഡന്റ് രാമചന്ദ്രൻ, ലയൺസ് ക്ലബ് പ്രതിനിധി എ.കെ രാജ്‌മോഹൻ, കുടുംബശ്രീ CDS സാമൂഹ്യ ഉപദേശക സമിതി അംഗം ശോഭന, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ ദിവാകരൻ സ്വാഗതവി ബഡ്‌സ് സ്കൂൾ ടീച്ചർ വീണ നന്ദിയും പറഞ്ഞു.


