പാമ്പുരുത്തി ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു


നാറാത്ത് :- സാമൂഹിക സേവന രംഗത്തെ നിറസാനിധ്യമായ പാമ്പുരുത്തി ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കണ്ണൂർ ബിനാലെ ഇൻ്റർനാഷനലിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ അബൂബക്കർ എം അധ്യക്ഷത വഹിച്ചു. 

സിദ്ദീഖ് പാലങ്ങാട്ട് സ്വാഗതം പറഞ്ഞു. ചെയർമാൻ സിദ്ദീഖ് പാറേത്ത് ഉദ്ഘാടനം ചെയ്തു. കൺവീനർ കെ പി മുസ്‌തഫ ആമുഖം നടത്തി. സിദ്ദീഖ് പാലങ്ങാട്ട് റിപോർട്ട് അവതരിപ്പിച്ചു. മുസ്‌തഫ മുഹ്‌യദ്ദീൻ, അബ്‌ദുല്ല കെ സി, റാസിഖ് എം ഷൗക്കത്തലി എം, ഷമീം വി കെ എന്നിവർ പങ്കെടുത്തു.

ചെയർമാൻ :- സിദ്ദീഖ് പാറേത്ത് 

കൺവീനർ : കെ.പി മുസ്‌തഫ 

വൈസ് ചെയർമാന്മാർ : മുസ്‌തഫ പാറേത്ത്, മുസ്‌തഫ വി.ടി 

പ്രസിഡൻ്റ് : എം.അബൂബക്കർ 

വൈസ് പ്രസിഡന്റ്‌ : കെ.പി ഇബ്രാഹിം മാസ്റ്റർ 

ജനറൽ സെക്രട്ടറി : സിദ്ദീഖ് പാലങ്ങാട്ട് 

ജോയിൻ്റ് സെക്രട്ടറി : ഫൈസൽ പാറേത്ത് 

ഖജാൻജി : എ.ഷിജു

മെഡി ഡ്രോപ്സ് : ഫൈസൽ പാറേത്ത്, വി.കെ ഷമീം, ഷൗക്കത്തലി.എം

എജ്യു ഡ്രോപ്‌സ് : ഇബ്രാഹീം മാസ്റ്റർ കെ.പി, ബഷീർ വി.കെ, മുസ്‌തഫ വി.ടി, എം.റാസിഖ്. 


Previous Post Next Post