നാടിന്റെ വികസനത്തിനായി ബ്ലോക്ക് മെമ്പർമാർ ഗ്രാമപഞ്ചായത്തുകളിലേക്ക് ; കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളിൽ യോഗം ചേർന്നു

 


കൊളച്ചേരി :- ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും MP, MLA ഫണ്ടുകൾ ഉപയോഗിച്ചുള്ള പ്രവൃത്തികളുടെയും കാര്യക്ഷമവും സമയബന്ധിതവുമായ പൂർത്തീകരണം ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുതല അവലോകന യോഗങ്ങൾക്ക് തുടക്കമായി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു വേറിട്ട ഇടപെടൽ നടക്കുന്നത്.

​പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളിൽ സംഘടിപ്പിച്ച യോഗങ്ങൾ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുകയാണ് ഈ കൂടിക്കാഴ്ചകളിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

​കൊളച്ചേരി പഞ്ചായത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ, മുണ്ടേരി പഞ്ചായത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് റസീന എന്നിവർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ബിന്ദു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹാരിസ് പടന്നോട്ട്, ശ്രീധരൻ സംഘമിത്ര, കെ.വി പത്മജ, ബ്ലോക്ക് സെക്രട്ടറി സ്വപ്ന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.പി നസീർ, കെ.സി.പി ഫൗസിയ, കാണി രഘുനാഥൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരായ ജി.ഒ ഗിരാജ്, ജോയിന്റ് ബി.ഡി.ഒ രഘുവരൻ, എച്ച്.സി പ്രശാന്ത്, ജിതിൻ എന്നിവരും ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും യോഗങ്ങളിൽ പങ്കെടുത്തു.

Previous Post Next Post