വളപട്ടണം :- വളപട്ടണത്ത് വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി. ചിറക്കലിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. ഉത്തർപ്രദേശ് ബല്ലിയ ജില്ലയിലെ ചിത്ബറഗാവ് സ്വദേശികളായ മുന്ന രാജ്ഭർ (42), സന്ദീപ് പത്വ (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
3 ചാക്കുകളിലായി 1200 കൂൾ ലിപ്പും, 2250 ഹാൻസും പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്.ഐ മധുസൂദനൻ പി, സി.പി.ഒ രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
