കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിപ്പറമ്പ് യൂണിറ്റിന് എ.പി സ്റ്റോറിൽ ഓഫീസ് തുറന്നു


പള്ളിപ്പറമ്പ് :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിപ്പറമ്പ് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പൊയിൽ നിർവ്വഹിച്ചു. പള്ളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് എംവി മുസ്തഫ അധ്യക്ഷത വഹിച്ചു. 

കേരള വ്യാപാരി വ്യവസായി ഏകോപന സമതി കണ്ണൂർ ജില്ലാ സെക്രട്ടറി പുനത്തിൽ ബാസിത്ത്, കമ്പിൽ യുണിറ്റ് പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, സെക്രട്ടറി ബാലകൃഷ്ണൻ വാർഡ് മെമ്പർ ടിന്റു സുനിൽ, സുബൈർ സുൽത്താൻ, എ.കൃഷ്ണൻ, പി.രാജീവൻ, ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ കെ.പി സ്വാഗതവും ട്രഷറർ അഷ്റഫ് നന്ദിയും പറഞ്ഞു.

പുനത്തിൽ ബാസിത്തിന്റെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ 2026 - 2028 വർഷത്തെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. 

ഭാരവാഹികൾ 

പ്രസിഡന്റ് : എം.വി മുസ്തഫ

ജനറൽ സെക്രട്ടറി : അബ്ദുൾ ഷുക്കൂർ കെ.പി

ട്രഷറർ : അഷറഫ് എ.വി

സെക്രട്ടറി : സുൽത്താൻ സുബൈർ 

വൈസ് പ്രസിഡന്റുമാർ : ദിനേശ് കുമാർ.പി, കൃഷ്ണൻ.എ 


Previous Post Next Post