ചട്ടുകപ്പാറ കർഷക സംഘം ഏരിയ സമ്മേളനം: കൊളച്ചേരി വില്ലേജ് കമ്മിറ്റി ഉൽപ്പന്നങ്ങൾ സംഭാവന ചെയ്തു

 


​ കുറ്റ്യാട്ടൂർ:- ജൂൺ 27, 28 തീയതികളിൽ ചട്ടുകപ്പാറയിൽ വെച്ച് നടക്കുന്ന കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനത്തിന്റെ വിജയത്തിനായി കൊളച്ചേരി വില്ലേജ് കമ്മിറ്റി ഉൽപ്പന്നങ്ങൾ സംഭാവന ചെയ്തു.

​സമ്മേളനത്തിന്റെ ഭാഗമായി വില്ലേജ് കമ്മിറ്റി സമാഹരിച്ച ഉൽപ്പന്നങ്ങൾ കൊളച്ചേരി വില്ലേജ് ഭാരവാഹികളായ എം. രാമചന്ദ്രൻ, പി. പ്രേമരാജൻ, കെ.വി. ദിവാകരൻ എന്നിവർ ചേർന്ന് സ്വാഗതസംഘം ഭാരവാഹികളായ പി. കുഞ്ഞിക്കണ്ണൻ, ഗണേഷ് കുമാർ കട്ടോളി എന്നിവർക്ക് കൈമാറി.

Previous Post Next Post