കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ വടുവൻകുളത്തെ സി.വാസു(66) നിര്യാതനായി. സി.പി. എം കുറ്റ്യാട്ടൂർ ബസാർ ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്. ഐ കുറ്റ്യാട്ടൂർ വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
കുറ്റ്യാട്ടൂർ ബസാറിലെ പരേതരായ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ : രമണി (കയരളം)
മക്കൾ : ശ്രീരാഗ്, ശ്രീഷ
മരുമകൻ : ഷിജിൽ (മുഴപ്പാല)
സഹോദരങ്ങൾ : ബാലകൃഷ്ണൻ, നാരായണൻ, ചന്ദ്രൻ, വസന്ത, വനജ, വത്സല
മൃതദേഹം ഇന്ന് ജൂൺ 27 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഒമ്പത് മണി വരെ വടുവൻകുളം ഇ. എം. എസ്. മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കാവുചാലിലെ വീട്ടിലെത്തിക്കും. സംസ്കാരം രാവില 10 മണിക്ക് കുറ്റ്യാട്ടൂരിൽ നടക്കും.
