കായംകുളത്ത് ഫൈബർ വള്ളം തുഴയുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു


കായംകുളം :- ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. കായംകുളം എരുവ കരിപ്പുഴത്തോട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. എരുവ ചിറകുളങ്ങര വീട്ടിൽ ശരത് (വിഷ്ണു-40) ആണ് മരണപ്പെട്ടത്. 

സുഹൃത്തിനൊപ്പം വള്ളം തുഴയുന്നതിനിടയിൽ യുവാവ് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാരും കായംകുളം പൊലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് നടത്തിയ ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. 

പിതാവ് : ശശി. മാതാവ് : ഗിരിജ. 

സഹോദരി : അശ്വതി. 


Previous Post Next Post