ജില്ലാ പഞ്ചായത്ത് വിജയോത്സവം നാളെ മുതൽ


കണ്ണൂർ :- ജില്ലാ പഞ്ചായത്ത് വിജയോത്സവം 2026 നാളെ ജൂൺ 5 വെള്ളിയാഴ്ച നടക്കും. ഇക്കഴിഞ്ഞ SSLC, ഹയർസെക്കൻഡറി, VHSE പരീക്ഷകളിൽ 100 % വിജയം കരസ്ഥമാക്കിയ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലെ ജില്ലയിലെ എല്ലാ സ്കൂളുകളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികളെയും +2 പരീക്ഷയിൽ 1200 /1200 മാർക്ക് വാങ്ങിയ ജില്ലയിലെ 9 വിദ്യാർഥികൾക്കുമാണ് പഞ്ചായത്ത് അനുമോദനം നൽകുന്നത്.

 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 5 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ വെച്ച് രാജ്യസഭാംഗം ഡോ.ജോൺ ബ്രിട്ടാസ് നിർവ്വഹിക്കും. തുടർന്ന് ജൂൺ ജൂൺ 6 ന് 3 മണിക്ക് കണിയൻ ചാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ (തളിപ്പറമ്പ് നോർത്ത് സബ്ജില്ല), ജൂൺ 8 ന് ചെറുകുന്ന് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 10 മണി (മാടായി സബ്ജില്ല), 3 മണിക്ക് കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം മാത്തിൽ (പയ്യന്നൂർ സബ്ജില്ല), ജൂൺ 9 ന് രാവിലെ 10 മണിക്ക് കതിരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ (തലശ്ശേരി സബ്, ചൊക്ലി സബ്ജില്ല), 3 മണിക്ക് മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ (തളിപ്പറമ്പ് സൗത്ത്, ഇരിക്കൂർ സബ്ജില്ല), ജൂൺ 12 ന് 10 മണിക്ക് ഇരിട്ടി, മട്ടന്നൂർ സബ് ജില്ലകളിലെ പരിപാടി ഇരിട്ടി തന്തോട് സെന്റ് ജോസഫ് പാരീഷ് ഹാളിൽ വെച്ചും കൂത്തുപറമ്പ്, പാനൂർ സബ് ജില്ലകളിലെ പരിപാടി കോട്ടയം മലബാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും വെച്ച് നടക്കും.

മട്ടന്നൂർ സബ് ജില്ലയിലെ ജി എച്ച് എസ് എസ് മമ്പറം,ജി എച്ച് എസ് എസ് വേങ്ങാട് എന്നീ സ്കൂളുകളിലെ കുട്ടികൾ കോട്ടയം മലബാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലുംമട്ടന്നൂർ സബ് ജില്ലയിലെ മറ്റ് സ്കൂളിലെ കുട്ടികളും ഇരിക്കൂർ സബ് ജില്ലയിലെ ഉളിക്കൽ, മണിക്കടവ്, പടിയൂർ ഹയർസെക്കൻഡറി സ്കൂളുകളിലെ കുട്ടികളും ഇരിട്ടിയിലുമാണ് പങ്കെടുക്കേണ്ടത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടികൾ ബഹുമാന്യരായ എംപിമാർ ,എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളാണ് വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവ്വഹിക്കുക. 

ത്രിതല പഞ്ചായത്തിന്റെയും നഗര ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. കൂടാതെ ജില്ലാപഞ്ചായത്തിന്റയും ജില്ലയിലെവിദ്യാഭ്യാസ മേഖലയിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ടീം എല്ലാ കേന്ദ്രങ്ങളിലും പങ്കെടുക്കുന്നതാണ്. 8 ന് വൈകുന്നേരം 3 മണിക്ക് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.

8 -ാം തീയ്യതി രാവിലെ 10 മണിക്ക് ചെറുകുന്ന് ഗേൾസ് VHSE സ്ക്കൂളിൽ നടക്കുന്ന പരിപാടി കല്ല്യാശ്ശേരി MLA എം വിജിൻ ഉത്ഘാടനം ചെയ്യും.8 ന് വൈകുന്നേരം 3 മണിക്ക് കണിയഞ്ചാൽ G HSS ൽ നടക്കുന്ന പരിപാടി രാജ്യസഭ MP പി. സന്തോഷ് കുമാർ ഉത്ഘാടനം ചെയ്യും .9 ന് രാവിലെ 10 മണി കതിരൂർ GHSS ൽ കാരായി രാജൻ ഉദ്ഘാടനം ചെയ്യും. 9 ന് വൈകുന്നേരം 3 മണിക്ക് കോട്ടയം മലബാർ HSS ൽ പി.കെ പ്രവീൺ MLA ഉദ്ഘാടനം ചെയ്യും . 9 ന് വൈകുന്നേരം 3 മണിക്ക് മയ്യിൽ GHSS ൽ അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും 12 ന് രാവിലെ 10 മണിക്ക് ഇരിട്ടി തന്തോട് സെൻറ് ജോസഫ് പാരീഷ് ഹാളിൽ വി.ശിവദാസൻ MP ഉദ്ഘാടനം ചെയ്യും.


Previous Post Next Post