ചേലേരി :- സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ചേലേരി മണ്ഡലം 180, 181 ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരി ഗവൺമെന്റ് മാപ്പിള എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡണ്ട് പി.പി യൂസഫ് അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ കുട്ടികൾക്ക് പുതുവത്സരാശംസകൾ നൽകി സംസാരിച്ചു. പരിപാടികൾക്ക് യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് രജീഷ് മുണ്ടേരി, മുൻ ബൂത്ത് പ്രസിഡണ്ട് കെ.രാഗേഷ് എന്നിവർ നേതൃത്വം നൽകി.
