ടിക്ടോക്കിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ ; ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു


കണ്ണൂർ :- ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം എന്ന ഇബ്രാഹിം കുട്ടിയാണ് മരണപ്പെട്ടത്. ഷാർജ അൽ നഹ്ദയിലാണ് സംഭവം നടന്നത്. ടിക്ടോക് ആപ്പിലെ മലയാളികൾ തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

പ്രതി മലയാളിയാണന്നാണ് വിവരം. ടിക്‌ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് മുമ്പ് ഇവർ ടിക്‌ടോക്കിൽ നടത്തിയ വെല്ലുവിളി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെതുടർന്ന് ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post