മയ്യിൽ:- ഓണവിപണി ലക്ഷ്യമിട്ട് മയ്യിൽ ബസ് സ്റ്റാൻഡ് സർക്കിളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉദ്ഘാടനം നടന്നു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
നാടിനെ ഹരിതാഭമാക്കുന്നതിനൊപ്പം പ്രാദേശികമായി പൂക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജനകീയ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
