കമ്പിൽ :- കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ഓൺലൈൻ അപേക്ഷാ കേന്ദ്രം കമ്പിൽ രിഫാഈ മസ്ജിദിൽ പ്രവർത്തനമാരംഭിച്ചു. ഹജ്ജ് കർമ്മത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതുവഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും,ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 3.30 വരെയും സേവനം ലഭിക്കും. അപേക്ഷിക്കാൻ എത്തുന്നവർ താഴെ പറയുന്ന രേഖകൾ കയ്യിൽ കരുതേണ്ടതാണ്.
•31/12/2027 വരെ കാലാവധിയുള്ള പാസ്‌പോർട്ട്
•ബാങ്ക് പാസ് ബുക്ക് അല്ലെങ്കിൽ ചെക്ക് ബുക്ക്.
•വെള്ള ബാക്ക്ഗ്രൗണ്ടിലുള്ള ഫോട്ടോ.
•രക്ത ഗ്രൂപ്പ് (Blood Group) വിവരങ്ങൾ.
•ഇമെയിൽ ഐഡി (Email ID).
•സ്ഥിരമായി ഉപയോഗിക്കുന്ന ഫോൺ നമ്പർ. 2026
ജൂലൈ 20 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9747342853 ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
