തിരുവനന്തപുരം :- ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. നിലവിൽ ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറിയാണ്. 2023ലാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയിലെത്തിയത്. ചീഫ് സെക്രട്ടറി ജയതിലക് ഈ മാസം 30ന് സ്‌ഥാനമൊഴിയും.
1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്‌ഥനായ ഇദ്ദേഹത്തിന് 2028 വരെ സർവീസ് ബാക്കിയുണ്ട്. സിവിൽ സർവീസ് ചട്ടങ്ങളും സീനിയോറിറ്റിയും പൂർണ്ണമായും പാലിച്ചാണ് മന്ത്രിസഭ നിയമനം നടത്തിയിരിക്കുന്നത്. ഈ മാസം അവസാനം നിലവിലെ ചീഫ് സെക്രട്ടറി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
