കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ ഓണക്കനി നിറപ്പൊലിമയുടെ CDS തല നടീൽ ഉത്സവം എടക്കൈയിൽ നടന്നു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ ഓണക്കനി നിറപ്പൊലിമയുടെ CDS തല നടീൽ ഉത്സവം എടക്കൈ വാർഡിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു. 

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത് പി.വി അധ്യക്ഷത വഹിച്ചു. ദീപ, റിസ്വാന, വാർഡ്‌ മെമ്പർമാർ, പദ്മജ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. CDS മെമ്പർമാർ അജിത, ശ്രേയ, ശ്രീജ, ശരണ്യ എന്നിവർ പങ്കെടുത്തു CDS വൈസ് ചെയർപേഴ്സൺ രേഷ്മ നന്ദിയും ചെയർപേഴ്സൺ റിജിന.പി സ്വാഗതവും പറഞ്ഞു.
















Previous Post Next Post