കണ്ണൂർ സെൻട്രൽ ജയിലിൽ കുപ്പിയിലാക്കി കുഴിച്ചിട്ട മൊബൈൽ ഫോൺ കണ്ടെത്തി


കണ്ണൂർ :- കണ്ണൂർ സെൻട്രൽ ജയിലിൽ പ്ലാസ്റ്റിക് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. തടവുകാരുടെ അഞ്ചാം ബ്ലോക്കിന്റെ പിറകിലെ പുതിയ കുളിമുറിയുടെ അടുത്തായി കുഴിച്ചിട്ട നിലയിലാണ് ഫോൺ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണ് സംഭവം. 

മൊബൈൽ ഫോൺ, ഹെഡ്സെറ്റ്, ചാർജിങ് വയർ, പവർ ബാങ്ക്, സിം കാർഡ് എന്നിവയാണ് ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. സിംകാർഡ് പരിശോധിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളെ തിരിച്ചറിയാനാകുമെന്നാണ് ജയിൽ അധികൃതർ കരുതുന്നത്. ജോ. സുപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

Previous Post Next Post