വാഴക്കുല വെട്ടുന്നതിനിടെ വയോധികന്റെ കയ്യിൽ പാമ്പ് കടിയേറ്റു


കോഴിക്കോട് :- വാഴക്കുല വെട്ടുന്നതിനിടെ വയോധികന്റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമൽ സ്വദേശി വട്ടപൊയിൽമൽ ശിവന്റെ (62) കൈയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 

വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിലുണ്ടായിരുന്ന പാമ്പാണ് കൈയ്ക്ക്  കടിച്ചത്. ഉടനെ കടിച്ച പാമ്പിനെ ശിവൻ തന്നെ പിടികൂടി കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടുകയായിരുന്നു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ശിവനെ 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post