മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നാളെ ജൂൺ 20 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മയ്യിൽ ലയൺസ് ക്ലബ്ബ് ഓഫീസിൽ നടക്കും. ദിനാചരണത്തിന്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ യോഗ പരിശീലനത്തിന്റെ അടുത്ത ബാച്ചിനും തുടക്കമാകും.
ചിറക്കൽ ശ്രീനാരായണ യോഗ വ്യായാമ മന്ദിരത്തിലെ പ്രശസ്ത യോഗാചാര്യ ചന്ദ്രൻ മാസ്റ്റർ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സൗജന്യ യോഗ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9446270050, 9744002733 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
