'തെളിമ' ഗ്രീൻ വില്ലേജ് - ക്ലീൻ വില്ലേജ് മയ്യിൽ ഗ്രാമപഞ്ചായത്ത്‌ ശില്പശാല സംഘടിപ്പിച്ചു



മയ്യിൽ :- ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന 'തെളിമ' ഗ്രീൻ വില്ലേജ് - ക്ലീൻ വില്ലേജ് മയ്യിൽ ഗ്രാമപഞ്ചായത്ത്‌ ശില്പശാല മയ്യിൽ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടത്തി. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ സുലേഖ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.സി വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ടീച്ചർ പദ്ധതി വിശദീകരണം നടത്തി. 

ഇരിക്കൂർ ബ്ലോക്ക്‌ എക്സ്റ്റൻഷണൽ ഓഫീസർ/ ശുചിത്വ ചാർജ് ഓഫീസർ എ.കെ സൽമ സർവേ യുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ കൈകാര്യം ചെയ്തു. ഇരിക്കൂർ ബ്ലോക്ക്‌ ഹരിത കേരള മിഷൻ കോർഡിനേറ്റർ സഹദേവൻ, ഇരിക്കൂർ ബ്ലോക്ക്‌ ജനപ്രതിനിധികൾ, മയ്യിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ.വി ശ്രീജിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ, മയ്യിൽ ഗ്രാമപഞ്ചായത്ത്‌ ജനപ്രതിനിധികൾ, മയ്യിൽ ഗ്രാമപഞ്ചായത്ത് VEO, ആസൂത്രണ സമിതി ഉപാധ്യക്ഷൻ, ആസൂത്രണ സമിതി അംഗങ്ങൾ, CDS, ഹരിത കർമ്മസേന, ആശവർക്കർമാർ എന്നിവർ പങ്കെടുത്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ദിവാകരൻ സ്വാഗതം പറഞ്ഞു. 

Previous Post Next Post