ഓണത്തിന് ഒരു കൊട്ട പൂവ്: കുറ്റ്യാട്ടൂരിൽ ചെണ്ടുമല്ലി തൈ വിതരണം ചെയ്തു

 


​കുറ്റ്യാട്ടൂർ: പജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി തൈകളുടെ വിതരണം ആരംഭിച്ചു. വരാനിരിക്കുന്ന ഓണക്കാലത്ത് വിപണിയിൽ തദ്ദേശീയമായി ഉത്പാദിപ്പിച്ച പൂക്കൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

​ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ചെണ്ടുമല്ലി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം. മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​കൃഷി ഓഫീസർ സുരേഷ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ പി.പി. അജിത, കൃഷി അസിസ്റ്റന്റ് സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒട്ടനവധി കർഷകരും കുടുംബശ്രീ പ്രവർത്തകരും തൈകൾ ഏറ്റുവാങ്ങാനായി ചടങ്ങിൽ പങ്കെടുത്തു

Previous Post Next Post