പള്ളിപ്പറമ്പിൽ ഫുട്ബോൾ ആവേശം വാനോളം; 50 അടി നീളത്തിൽ കൂറ്റൻ ഫ്ലക്സ് ബോർഡുമായി അർജന്റീന ഫാൻസ് ​

 


​പള്ളിപ്പറമ്പ്:-ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കിക്കോഫ് കുറിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പള്ളിപ്പറമ്പിൽ ഫുട്ബോൾ ലഹരി വാനോളമുയർത്തി കായികപ്രേമികൾ. ഗ്രാമങ്ങളിലെങ്ങും ഇപ്പോൾ കാൽപ്പന്തു കളിയുടെ ചർച്ചകളും ആവേശവുമാണ് നിറഞ്ഞുനിൽക്കുന്നത്.

​നാട്ടിലെ ഫുട്ബോൾ പോരാട്ടങ്ങൾക്ക് ആവേശം കൂട്ടിക്കൊണ്ട് പള്ളിപ്പറമ്പിൽ അർജന്റീന ഫാൻസിന്റെ നേതൃത്വത്തിൽ 50 അടി നീളമുള്ള കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പ്രിയ താരങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ ഈ ഭീമൻ ഫ്ലക്സ് ഇതിനോടകം തന്നെ നാട്ടിലെ പ്രധാന ആകർഷണമായി മാറിക്കഴിഞ്

​അർജന്റീന മാത്രമല്ല, മറ്റ് പ്രമുഖ ടീമുകളുടെ ആരാധകരും ഒട്ടും പിന്നിലല്ല. ബ്രസീൽ, ഇംഗ്ലണ്ട്, , ജർമനി, തുടങ്ങിയ വൻശക്തികളുടെ ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. കവലകളിലും വഴിയോരങ്ങളിലും വിവിധ രാജ്യങ്ങളുടെ കൊടിതോരണങ്ങൾ ഉയർന്നു കഴിഞ്ഞു.

​വരും ദിവസങ്ങളിൽ കൂടുതൽ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും ഉയരുന്നതോടെ കൊളച്ചേരിയിലെ ഫുട്ബോൾ പൂരം കൂടുതൽ കളർഫുള്ളാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. വലിപ്പച്ചെറുപ്പമില്ലാതെ പ്രായഭേദമന്യേ എല്ലാവരും ഇപ്പോൾ ഈ ഫുട്ബോൾ ലഹരിയിലാണ്.



Previous Post Next Post