കണ്ണൂർ: കേരളത്തിലെ ജനകീയ സമരങ്ങളെതല്ലിയൊതുക്കാൻ ശ്രമിച്ചവർക്കേറ്റ തിരിച്ചടിയിലെ പാഠങ്ങൾപുതിയ ഗവൺമെന്റ് ഉൾക്കൊള്ളേണ്ടതുണ്ടെന്നും കുത്തകക്കമ്പനികളുടെ താൽപര്യങ്ങൾക്കനുസരിച്ച് നിലപാടെടുക്കുന്ന കാലത്ത് സമരപോരാളികൾ താൽപര്യങ്ങളുടെ തടവുകാരാവരുതെന്നുംവെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിബെന്നിഫെർണാണ്ടസിന്റെ സമരണക്കായ് ഏർപ്പെടുത്തിയ പുരസ്കാരം ഡോ: ഡി സുരേന്ദ്രനാഥിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ല പ്രസിഡണ്ട് സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു.ഡോ: ഡി സുരേന്ദ്രനാഥ്ജില്ല ജനറൽ സെക്രട്ടറിസി കെ മുനവ്വിർ , വൈസ് പ്രസിഡണ്ട് മാരായ പളളിപ്രം പ്രസന്നൻ , ചന്ദ്രൻ മാസ്റ്റർ ,ട്രഷറർ ഷറോസ് സജ്ജാദ് ,മനുഷ്യാവകാശ പ്രവർത്തകരായ ദേവദാസ് തളാപ്പ്, പ്രേമൻ പാതിരിയാട്, ദാമോദരൻ മാസ്റ്റർ,പത്മനാഭൻ മൊറാഴ,അഡ്വ: ഷഹ്സാദ്, ജില്ലാ ഭാരവാഹികളായ ഷാജഹാൻ ഐച്ചേരി,സി പി രഹ്ന ടീച്ചർ , ലില്ലി ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.ജില്ല ജന: സെക്രട്ടറിഫൈസൽ മാടായി സ്വാഗതവും സെക്രട്ടറിസി മുഹമ്മദ് ഇംതിയാസ്നന്ദിയും പറഞ്ഞു.

