കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു


കൊട്ടിയൂർ :- കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. അക്കരെ കൊട്ടിയൂരിൽ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എഴുന്നള്ളത്തിന് എത്തിച്ച വിഷ്ണു എന്ന ആനയാണ് ഇടഞ്ഞത്. വിഷ്ണു എന്ന ആന ഒപ്പമുണ്ടായിരുന്ന കൊടുമൺ ശിവൻ എന്ന ആനയെ ആക്രമിക്കുകയായിരുന്നു. ആന സ്ഥലത്തുണ്ടായിരുന്നു ഷെഡിന്റെ മേൽക്കൂര തകർക്കുകയും ചെയ്തു. അസ്വസ്ഥത കാണിച്ച ആനയെ പാപ്പന്മാർ തളച്ചു. ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Previous Post Next Post